Sunday, October 31, 2010

cheriya valiya pareekshanangal



                      പ്ലസ്‌ടു പഠിക്കുന്ന കാലം. എല്ലാവരും എന്ട്രന്‍സ് കോച്ചിങ്ങിനു പോകുന്ന സമയം. അങ്ങനെ എന്‍റെ വീട്ടുകാരും എന്നെ പാല ബ്രില്ല്യന്‍ട് എന്ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ ചേര്‍ത്ത്. എന്‍റെ പ്ലസ്‌ടു ഫ്രണ്ട്സു ഉള്‍പ്പടെ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു അവിടെ. എല്ലാവരും ഭാവിയിലെ എഞ്ചിനിയര്മാരും ഡോക്ടര്‍മാരും ആവാന്‍ എത്തിയവര്‍. അങ്ങനെ ഞാനും എത്തിപെട്ടു ആ കളരിയില്‍. എല്ലാ ഞായറാഴ്ചകളില്‍ ആയിരുന്നു ക്ലാസ്സ്‌. ക്ലാസ്സ്‌ തുടങ്ങതിനു മുന്‍പ് എല്ലാ ദിവസവും ടെസ്റ്റ്‌ നടത്തിയിരുന്നു. ടെസ്റ്റിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കാനുള്ള അവസരം കിട്ടിയിരുന്നു. അതുമാത്രമല്ല ഗിഫ്റുകളും. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് പടിപ്പിസ്ട്ടുകളായ കുട്ടികള്‍ ഏപ്പോഴും പ്രഫര്‍ ചെയ്തിരുന്നത് ഫസ്റ്റ് ബെഞ്ച്‌ ആയിരുന്നു. ടീച്ചര്‍ പറയുന്ന സിഗ്നലുകള്‍ പെട്ടെന്ന് പിടിച്ചെടുക്കാന്‍ വേണ്ടിയാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌. പക്ഷെ ഞാന്‍ അവിടെ ലാസ്റ്റ് ബെഞ്ചില്‍ ആയിരുന്നു.

                        അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു താമസിച്ചാണ് ഞാന്‍ ക്ലാസ്സില്‍ എത്തിയത്. ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ക്ലാസ്സിലെ തേര്‍ഡ് റാങ്ക്ക്കാരന്‍ അന്ന് ഇല്ലാത്തതുകൊണ്ട് ക്ലാസ്സ്‌ ടീച്ചര്‍ എന്നെ ഫസ്റ്റ് ബെഞ്ചില്‍ പിടിച്ചു ഇരുത്തി. എല്ലാ ദിവസവും ആ സര്‍ തന്നെയായിരുന്നു ടെസ്റ്റ്‌ നടത്തിയിരുന്നത്. എനിക്കവിടെ ഇരുന്നപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി. എക്സാം തുടങ്ങിയിട്ട് കുറച്ചു നേരമായി. എല്ലാവരും ഗഹനമായി എഴുതുകയാണ്. ഞാന്‍ നോക്കിയപ്പോ ദേ എന്‍റെ മുന്‍പില്‍ ഒരു കെട്ട് കടലാസ് റബ്ബര്‍ ബാന്‍ഡ് ഇട്ടു കെട്ടിവച്ചിരിക്കുന്നു. ഞാന്‍ സൂക്ഷ്മമായി ഒന്ന് നോക്കി. "ആന്‍സര്‍ കീ" തന്നെ. തിരിച്ചാണ് കെട്ടി വച്ചിരിക്കുന്നതെങ്കിലും അതിന്റെ mirror‍ ‍image വായിക്കാന്‍ പറ്റുന്നുണ്ട്. നോക്കണോ വേണ്ടയോ , നോക്കണോ വേണ്ടയോ. വല്ലാത്ത കണ്‍ഫ്യൂഷന്‍ . രണ്ടുംകല്‍പിച്ചു ഞാന്‍ ഒന്ന് നോക്കി. "1.c". എനിക്ക് വല്ലാത്ത കുറ്റബോധം. ലാലേട്ടന്‍ പറയുന്നത് പോലെ മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാത്രികമാണല്ലോ. പിന്നെ ഞാന്‍ ഒരു യന്ത്ര മനുഷ്യനെ പോലെ ആയിരുന്നു. "2.d , 3. b, ....". ഹായ് എന്താ രസം. പൂച്ചയുടെ മുന്‍പില്‍ മീന്‍ കൊണ്ടുവച്ചാല്‍ ഏതെങ്കിലും പൂച്ച കഴിക്കാത്തിരിക്കുമോ? ‍ ഞാന്‍ അങ്ങനെ രണ്ടു മീന്‍ ഒഴികെ മുഴുവന്‍ മീനും കഴിച്ചു. ഫുള്‍ എഴുതിയാല്‍ സാറിന് ഡൌട്ട് അടിച്ചാലോ. പക്ഷെ ഞാന്‍ ആ മീന്‍ കഴിച്ചതിനു ഒരു വലിയ കാരണം കൂടിയുണ്ട്. അതിലേക്കു കടക്കും മുന്‍പ് ഒരു ചെറിയ ഫ്ലാഷ് ബാക്ക്.

                      ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. പ്രോഗ്രസ്സ് കാര്‍ഡ്‌ മേടിക്കുവാനായി ഞാന്‍ അമ്മയെയും കൂട്ടി സ്കൂളിലേക്ക് പോയി. ബസ്‌ ഇറങ്ങിയപ്പോള്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെ കണ്ടുമുട്ടി. പേര് ദിവ്യ. അവളുടെ അമ്മയും കൂടെയുണ്ട്. അവളെ പറ്റി പറയുകയാണെങ്കില്‍ അദ്യാപകരുടെ എല്ലാം പ്രിയപെട്ടവള്‍. എല്ലാവരുടെയും കണ്ണിലുണ്ണി. അവളുടെ കണ്ണുകള്‍ക്ക്‌ നീല നിറമായിരുന്നു. ആ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു സുന്ദരി കുട്ടി.

                       ബസ്സിറങ്ങി ഞങ്ങള്‍ ‍നടക്കുകയാണ്. നടക്കും വഴി രണ്ടമ്മമാരും മക്കളെ പറ്റി പുകഴ്ത്തി അടിക്കുകയാണ്. മോള് നന്നായി പഠിക്കും, നല്ലവണ്ണം പാടും, മോന്‍ വീട്ടില്‍ വന്നാല്‍ ഇരുന്നു പഠിച്ചോളും എന്നിങ്ങനെയുള്ള പൊങ്ങച്ചങ്ങള്‍. സ്ക്കൂലെത്തി. . പ്രോഗ്രസ്സ് കാര്‍ഡ്‌ മേടിക്കുവാന്‍ ഹെഡ് മിസ്ട്രെസ്സിന്റെ മുന്നിലെത്തി. അവള്‍ക് A+ ഉം എനിക്ക് C+ ഉം. അവിടത്തെ സിസ്റ്റര്‍ മാരു ചുറ്റും കൂടി അവളെ അഭിനന്ദിക്കുന്നു. എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല. അവളെ അവര്‍ കെട്ടി പിടിക്കുന്നു, ഉമ്മ കൊടുക്കുന്നു. എനിക്കത് രണ്ടും കിട്ടിയില്ല. അവളെന്റെ നേരെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി. ആദ്യമായി ഓര്‍മയില്‍ ഒരു പെണ്‍കുട്ടിയോട് അസൂയ തോന്നിയ നിമിഷങ്ങള്‍. " കഴിവില്ലതവനെ ആരും അങ്ങികരിക്കില്ല എന്നാ വല്യ സത്യം കൂടി എനിക്കന്നു മനസ്സിലായി". ഞാന്‍ എന്‍റെ അമ്മയുടെ നേരെ ഒന്ന് നോക്കി. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അമ്മയോട് എനിക്ക് ഇങ്ങനെ പറയണമെന്നുണ്ടായിരുന്നു " ആന വായ്‌ പൊളിക്കുന്നതുകണ്ട് അണ്ണാന്‍ വായ്‌ പൊളിക്കരുത്". അന്ന് ഞാന്‍ അണ്ണാന്‍ പോയിട്ട് ഒരു എലി കുഞ്ഞു പോലുമായിരുന്നില്ല. പക്ഷെ ഇത്രയും വല്യ ഡയലോഗ് പറയാനുള്ള വിവരം എനിക്കില്ലായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞു. പിന്നിട് ഹൈ സ്കൂളില്‍ ഞാന്‍ അവളെ കണ്ടിട്ടില്ല. എവിടനെന്നോ എവിടെയാ പടിച്ചതെന്നോ എനിക്കറിയില്ല. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ ഞാനവളെ കണ്ടുമുട്ടി. അതും ഒരേ ക്ലാസ്സില്‍. എന്‍റെ അമ്മയുടെ നയനങ്ങളെ ഈറനണിയിച്ച നീല കണ്ണുള്ള സുന്ദരികുട്ടി. അവളുടെ കണ്ണുകള്‍ക് ഇപ്പോഴും ആ തിളക്കമുണ്ട്. എനിക്ക് ആ കണ്ണുകള്‍ കണ്ടപ്പോള്‍ തന്നെ ആളെ മനസിലായി. ഞാന്‍ അവളോട്‌ സംസാരിച്ചു. അവള്‍ എന്നോടും.Just a ‍ casual talk‍. എനിക്ക് പഴയ കാര്യങ്ങള്‍ ഓര്മ വന്നു. നാലാം ക്ലാസ്സില്‍ എനിക്ക് അവളുടെ മുന്‍പില്‍ നഷ്ടപെട്ട ഇമേജ് തിരിച്ചു പിടിക്കണം. അങ്ങനെയുള്ള ചിന്തകളുമായി ഇരിക്കുമ്പോഴാണ് എന്നെ ഫസ്റ്റ് ബെഞ്ചില്‍ കൊണ്ട് ഇരുത്തിയത്.

                          അതെ അവളുടെ മുന്‍പില്‍ ആളാവാന്‍ കിട്ടിയ അവസരം ഞാന്‍ കളയുമോ? വൈകിട്ട് റിസള്‍ട്ട്‌ വന്നു. ഞാന്‍ പ്രതീക്ഷിച്ച പോലെ ഫസ്റ്റ് റാങ്ക് എനിക്ക് തന്നെ(വേറാരും പ്രതീക്ഷിചില്ലെങ്കിലും). അന്നൊരു ക്ലോക്ക് ആയിരുന്നു സമ്മാനം. ഗിഫ്റ്റ് മേടിക്കാനായി സര്‍ എന്‍റെ പേര് വിളിച്ചു. എല്ലാവരും കൈ അടിക്കുന്നു. "പൊട്ടന് ലോട്ടറി അടിക്കുക എന്നാ അവസ്ഥ എന്താണെന്ന് എനിക്കപ്പോ മനസിലായി". ആ ഹര്ഷരവങ്ങല്കിടയിലും ഞാന്‍ തേടിയത് ആ നീല കണ്ണുകളെ ആയിരുന്നു (കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴികൂട്ടിലാണല്ലോ). അവളുടെ മുഖത്ത് ഞാന്‍ പ്രതീക്ഷിച്ചത്ര സന്തോഷം ഉണ്ടായിരുന്നില്ല. എന്തായാലും കുറച്ചു ഇമേജ് കൂടി എന്നോര്‍ത്ത് ഞാന്‍ സ്വയം ആശ്വസിച്ചു.

                      പിന്നിട് ഫസ്റ്റ് ബെഞ്ച്‌ എന്‍റെ സ്ഥിരം സീറ്റായി.എല്ലാ ദിവസവും സര്‍ മുടങ്ങാതെ അവിടെ തന്നെ ആന്‍സര് ‍കീ വച്ച്. എന്‍റെ ഫ്രണ്ട്സിനെയും ഫസ്റ്റ് ബെഞ്ചില്‍ എത്തിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി. അവര്‍ക്കും കാണില്ലേ ഗിഫ്റ്റ് കിട്ടാനുള്ള ആഗ്രഹം( അത് മാത്രമല്ലാട്ടോ എന്നെ എങ്ങാനും പൊക്കിയാല്‍ ഞാന്‍ ഒറ്റപെട്ടു പോകരുതല്ലോ). അവരും അങ്ങനെ ഫസ്റ്റ് ബെഞ്ചില്‍ എത്തി. ബാക്കി ഉള്ളവരോട് എരന്നു ഇരുന്നതാണ്. പിന്നിട് അവിടെ ഞങ്ങടെ ടൈം ആയിരുന്നു. ഞങ്ങള്‍ റാങ്ക് മാറി മാറി വാങ്ങികൊണ്ടിരുന്നു.ഒരു തവണ കുറഞ്ഞു പോയാല്‍ മുന്‍പില്‍ വരുന്നതിന്റെ പാട് ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. റാങ്ക് കിട്ടുമ്പോഴും എന്‍റെ മനസ്സില്‍ അവളായിരുന്നു. അവള്‍ക് എന്നെ പറ്റിയുള്ള impression കൂടി കാണുമോ? ‍

                           പക്ഷെ ഒരു പണി കിട്ടി. എല്ലാ ക്ലാസ്സില്‍ നിന്നും ഫസ്റ്റ് വാങ്ങുന്ന കുട്ടികള്ക് IIT ഇലെക്കുള്ള പ്രത്യേക കോച്ചിംഗ് കൊടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. കഷ്ടകാലത്തിനു അന്ന് ഞാനായിരുന്നു ഫസ്റ്റ്. അങ്ങനെ ഞാന ക്ലാസ്സില്‍ എത്തി. വൈകിട്ട് സാധാരണ ക്ലാസിനു ശേഷം 5-7 ആയിരുന്നു ആ ക്ലാസ്സ്‌. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെരുത രണ്ടു മണിക്കൂര്‍. ക്ലാസ്സില്‍ ആകെ പത്തു പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനിച്ചത്‌ തന്നെ IIT ഇല്‍ പടിക്കനമെന്നായി എത്തിയവര്‍. അവിടെ ഇരുന്ന രണ്ടുമണിക്കൂരും ചെവിയില്‍ ഒരു മൂളല്‍ മാത്രമായിരുന്നു. അതിനിടയില്‍ ആകെ കിട്ടിയ ഒരു സമാധാനം ഒരു പരിപ്പ് വടയും ചായയുമായിരുന്നു. അതോടു കൂടി ഞാന്‍ കോപ്പി അടി നിര്‍ത്തി.

                     പക്ഷെ പ്രശ്നങ്ങള്‍ അവിടം കൊണ്ടും തീര്‍നില്ല. എല്ലാദിവസവും സമ്മാനങ്ങളുമായി വീട്ടിലേക്കു കയറി വരുന്ന മകന്‍. വീട്ടുകാരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. എന്ക്കവരോട് സത്യങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. കോച്ചിംഗ് തീര്‍ന്നു. എന്ട്രന്‍സ് അടുക്കാറായി. മനസ്സില്‍ വല്ലാത്ത ടെന്‍ഷന്‍. ഒരു പെണ്ണിന്റെ മുന്‍പില്‍ ആളാവാന്‍ ചെയ്തതിനു ഇത്രയും സഹിക്കേണ്ടി വരുമെന്ന് തീരെ കരുതിയില്ല. പിന്നിടോരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ല എന്നത് വേറെ കാര്യം.എന്തോ ഭാഗ്യം കൊണ്ട് പരീക്ഷയുടെ സമയത്ത് എന്‍റെ കണ്ണില്‍ അസുകം പിടിപെട്ടു. ഹോ, ഇനി മാര്‍ക്ക്‌ കുറഞ്ഞാലും വീട്ടുകാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാമല്ലോ.

                   എക്സാം കഴിഞ്ഞു. പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ എനിക്ക് എന്ട്രന്‍സ് കിട്ടി. വീട്ടുകാര്‍ പ്രതീക്ഷിച്ചയത്രയും കിട്ടില്ലെങ്കിലും എനിക്ക് അഡ്മിഷന്‍ കിട്ടി. പിന്നിട് ബി.ടെക് ചെയ്തോണ്ടിരുന്നപ്പോള്‍ ഇതെല്ലം ഞാന്‍ എന്‍റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവര്‍ അതെല്ലാം ഒരു തമാശ ആയി എടുത്തു. ഒരു പക്ഷെ എനിക്ക് അഡ്മിഷന്‍ കിട്ടിയില്ലായിരുന്നെങ്കില്‍ എനിക്കിത് ഒരിക്കലും അവരോടു പറയുവാന്‍ സാധിക്കുമായിരുന്നില്ല. ഇതൊക്കെ ചെയ്തിട്ടും എനിക്ക് അഡ്മിഷന്‍ കിട്ടിയതും ബി.ടെക് ഉം എം.ടെക് ഉം ചെയ്യാന്‍ സാധിച്ചതും ചിലപ്പോള്‍ എന്‍റെ അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാവാം. ‍

2 comments:

  1. ee pempillerillayirunnengil nammal aampiller oru koopum cheyyan poonilla......ellam looka madiyan maarayippokum....kollamedave

    ReplyDelete