Friday, February 18, 2011

pandokke pinne pinne....ippo?

രണ്ടു ദിവസത്തെ  നാട്ടിലെ യാത്രക്ക്  ശേഷം  ചെന്നൈയിലേക്കുള്ള മടങ്ങിവരവിനായി ഞാന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ 7: 30 ക്കാണ്, ഞാന്‍ 7: 15  നു സ്റ്റേഷനില്‍ എത്തി. എത്തിയപ്പോഴാണ്  അറിയുന്നത് ട്രെയിന്‍ 1hr ലേറ്റ് . പിന്നെ ട്രെയിനും  കാത്തുള്ള  സ്റ്റേഷനിലെ  ഇരിപ്പായിരുന്നു. എന്റെ കോച്ച് S10 ആയിരുന്നു. ട്രെയിന്‍ ഇപ്പൊ വരുമെന്ന പ്രതീക്ഷയുമായി ഞാന്‍ പ്ലാട്ഫോര്മിന്റെ ഒരറ്റത്തുള്ള ബെഞ്ചില്‍ ഇരിപ്പായി.   
       പ്ലട്ഫോര്മില്‍ തന്നെയുള്ള ഒരു കടയില്‍ നിന്ന് ചായ ഒക്കെ കുടിച്ചു ഒരു ബെഞ്ചില്‍ ഞാന്‍ ഇങ്ങനെ ഇരുന്നു. അപ്പോഴാണ് എന്റെ ബെഞ്ചില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്.ജീന്‍സും  ടോപ്പുമാണ്  കുട്ടിടെ  വേഷം. മുടിയൊക്കെ ബോബ് ചെയ്തു ഒരു ബുജി ലുക്ക്‌.ഒറ്റനോട്ടത്തില്‍ തന്നെ ഒരു റെസ്പെക്ക്റ്റ് തോന്നും. ഞാന്‍ ആ കുട്ടിയെ അധികം മൈന്‍ഡ്  ചെയ്തില്ല, ജാഡ ഇട്ടിരിക്കാന്‍ തീരുമാനിച്ചു. ഈ കുട്ടി കുട്ടി എന്ന്  പറയാന്‍  ഒരു  ബുദ്ധിമുട്ട്, അത് കൊണ്ട് ഞാന്‍ ഒരു പേരിടാം "മേരി". അപ്പൊ  ഇനിമുതല്‍ മേരി. ജാഡ ഇട്ടിരിക്കുന്ന ഞാന്‍, ഓട്ടകണ്ണിട്ട്   നോക്കിയപ്പോ  മേരി ഹെഡ് സെറ്റും വച്ച് പാട്ടിനനുസരിച്ച്  തല ആട്ടികൊണ്ടിരിക്കുന്നു.  ഞാന്‍ മേരിടെ ശ്രദ്ധ കിട്ടാനായി  എന്റെ കൈയിലുള്ള പേപ്പര്‍കപ്പ്‌  കുറച്ചു ദൂരെയുള്ള വേസ്റ്റ് ബിന്നിലേക്ക് ഒറ്റ ഏറു. ചുമ്മാ ഷോ കാണിക്കാന്‍  ചെയ്തതാണ്. എന്റെ ഭാഗ്യം  കൊണ്ട് അത് വേസ്റ്റ് ബിന്നില്‍ തന്നെ വീണു.  മേരി അത് കണ്ടുവെന്നു എനിക്ക് മനസിലായി. ഞാന്‍ ഹാപ്പിയായി.
                ട്രെയിനിനു  വേണ്ടിയുള്ള കാത്തിരിപ്പു വീണ്ടും തുടര്ന്നു. 
അപ്പോഴാണ് അതെ പ്ലാട്ഫോര്മില്‍  വേറെ ഒരു ട്രെയിന്‍ വന്നു നിന്നത്.ആ ട്രെയിനില്‍ നിന്ന് ഏതോ ഒരുത്തന്‍, കഴിച്ച  ഫുഡിന്റെ  കവര്‍  പ്ലാട്ഫോര്‍മിലേക്ക്  വലിച്ചെറിഞ്ഞു. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പോയി. ആ കവര്‍ എന്റെ കണ്ണില്‍ പെട്ടു. ഷോ കാണിക്കാനുള്ള അവസരം വീണ്ടും. ഞാന്‍ പോയി ആ കവര്‍ എടുത്തു വേസ്റ്റ് ബിന്നില്‍ ഇട്ടു. മേരിയുടെ  മുന്നില്‍ എന്റെ ഇമേജ് ഉയര്‍ന്നെന്ന് കരുതി ഞാന്‍ സ്വയം  ആശ്വസിച്ചു.   തിരിഞ്ഞു നോക്കുമ്പോ ദെ വരുന്നു  ഒരു പിച്ചക്കാരി. വീണ്ടും ഷോ കാണിക്കാനുള്ള ഒരു അവസരം.ഞാന്‍ എന്നെ കൊണ്ട് തന്നെ തോറ്റു. ഞാന്‍ ആ ചേച്ചിക്ക് ഒരു പത്തു രൂപ കൊടുത്തു. മേരി എന്റെ നേരെ  നോക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അങ്ങനെ ഒരു അഹങ്കരിയായി .ഞാന്‍ എന്നോട് തന്നെ പറഞ്ഞു അടങ്ങു മോനെ അടങ്ങു.  അങ്ങനെ ഇരിക്കുമ്പോ  ദെ വരുന്നു ഒരു പിച്ചക്കാരന്‍. ആദ്യം വന്ന ചേച്ചിടെ ഹസ്ബന്റ് ‌ ആണെന്ന് തോന്നുന്നു. ഞാന്‍ 10  രൂപ കൊടുത്തെന്നു പറഞ്ഞു  ഹസ്ബന്റിനെ   പറഞ്ഞു വിട്ടതാണ്.  ഞാന്‍ പേഴ്സില്‍     നോക്കി, ചില്ലറ ഒന്നുമില്ല. ഞാന്‍ പിന്നെ ഷോ കാണിക്കാന്‍ പോയില്ല( മേരിക്ക് തോന്നിക്കാണും ഞാന്‍ ലേഡീസ് പിച്ചക്കാരികള്‍ക്ക് മാത്രമേ കാശു കൊടുക്കൊളുവെന്നു).  
                അപ്പോഴാണ് മേരിക്ക് ഒരു ഫോണ്‍ കാള്‍ വന്നത്. അതോടു കൂടി ആ കുട്ടിയെ കുറിച്ചുള്ള എല്ലാ ഇമേജ്ഉം എനിക്ക് മാറി കിട്ടി. "തനി മീന്‍ കാരികളുടെ സംസാരം". ഏതോ ഒരുത്തനോട്‌  (ഒരുത്തിയോ)   കയര്‍ത്തു  കയറുകെയാണ്. ഇതിന്റെ മുംബിലാണോ ഞാന്‍ ഇതൊക്കെ  കാണിച്ചതെന്നോര്‍ത്തു  ഞാന്‍ സ്വയം നാണിച്ചു. അതോടുകൂടി ഒരു കാര്യം എനിക്ക് മനസിലായി, വേഷത്തിലോന്നും  ഒരു കാര്യവുമില്ല. 
ഞാന് പിന്നീടു അവിടെ ഇരുന്നില്ല, ഉലാത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു നമ്മുടെ ട്രെയിന്‍ എത്തി. ഞാന്‍ അതിലേക്കു കയറി. കേറുമ്പോ വഴിയില്‍ തന്നെ ഒരാള്‍ പേപ്പറും വിരിച്ചു കിടക്കുന്നു. "ഇവനൊക്കെ  വന്നുകിടക്കാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ.  ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്തൂടെ". ഇങ്ങനുള്ള ചിന്തകള്‍ എന്റെ മനസിലൂടെ മാറി മറഞ്ഞു . കുറച്ചു ഒതുങ്ങി ഇരിക്കാന്‍ ഞാന്‍ അയാളോട് പറഞ്ഞു( ദേഷ്യത്തില്‍ തന്നെ).ഞാന്‍ പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിലും അയാള്‍ ഒതുങ്ങി തന്നു. 
അങ്ങനെ ഞാന്‍ എന്റെ കമ്പര്‍ത്മെന്റില്‍ എത്തി. എത്തിയപ്പോഴല്ലെ  രസം മേരിയും ആ കമ്പര്‍ത്മെന്റില്‍ തന്നെ. അത് മാത്രമല്ല  അവളുടെ  കുറെ കൂട്ടുകാരികളും."ഷിരിന്ഘാ ഷിരിന്ഘാ".   മനസ്  മൊത്തത്തില്‍  ഒന്ന് കുളിര്‍ത്തു .  നേരത്തെ ഷോ   കാണിച്ചതോന്നും   വെറുതെയായില്ല   എന്ന് എനിക്ക് മനസിലായി( കാരണം, മേരി എന്നെ  പറ്റി  കൂട്ടുകാരികളോട് പറയുമല്ലോ. " എത്ര എത്ര നടക്കാത്ത സ്വപ്‌നങ്ങള്‍") .      

                 പക്ഷെ എന്റെ സീറ്റില്‍ വേറെ ഏതോ ഒരുത്തന്‍ കയറി ഇരിക്കുന്നു.  അയാളോട് അവിടെ നിന്ന് മാറിയിരിക്കാന്‍ ഞാന്‍ പറഞ്ഞു. അയാളെ ആ സീറ്റില്‍ നിന്ന് മാറ്റി അവിടെ കയറി ഇരുന്നപ്പോ എനിക്ക് ഒരു പ്രത്യേക  സുഖം കിട്ടി. നല്ല വിശപ്പ്‌. ഞാന്‍ അവിടിരുന്നു വീട്ടിന്നു  കൊണ്ടുവന്ന  ഭക്ഷണം കഴിച്ചു. കഴിച്ചു കഴിഞ്ഞു ഞാന്‍ കൈ കഴുകാന്‍  പോയി. അവിടെ ചെന്നപ്പോ എന്റെ വഴിമുടക്കിയവാന്‍  നിക്കുന്നു. ഞാന്‍ അയാളെ  പുച്ചിചോന്നു  നോക്കി. ഭക്ഷണം കഴിച്ച പൊതി കളയാനായി  ഞാന്‍ വേസ്റ്റ് ബിന്‍ നോക്കി, പക്ഷെ അവിടെങ്ങും ഞാന്‍ അത് കണ്ടില്ല. പിന്നിട്  ഒട്ടും താമസിച്ചില്ല ഞാന്‍ അത് പുറത്തേക്കു വലിച്ചെറിഞ്ഞു . പക്ഷെ അത് വീണത്‌ വേറൊരു പ്ലാട്ഫോര്മില്‍ ആയിരുന്നു. തിരിഞ്ഞു നോക്കുമ്പോ ദെ നിക്കുന്നു മേരിയും കൂട്ടുകാരികളും.വേസ്റ്റ് ലൂടെ  ഞാന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് അതോടു കൂടി തീര്‍ന്നു. തിരിച്ചു ഞാന്‍ സീറ്റില്‍ എത്തി., അവരും. 
                      TTR   എത്തി, ഞാന്‍ ടിക്കറ്റ്‌ കാണിച്ചു. ചോദിക്കുന്നതിനെക്കാള്‍ മുന്പേ ഞാന്‍ ID   കാര്‍ഡും എടുത്തു വച്ച്, ചുമ്മാ ഷോ. ടിക്കറ്റ്‌ നോക്കികഴിഞ്ഞു TTR  എന്റെ നേരെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു, എടൊ ഇതു  5:30 ക്കുള്ള  ട്രൈനിന്റെയ. അപ്പോഴാണ് ട്രെയിന്‍ മാറി പോയി എന്നാ വല്യരഹ്സ്യം എനിക്ക് മനസിലായത്. "ശശിയായി" .  എന്ത് ചെയ്യണമെന്നു  അറിയാന്‍  വയ്യാത്ത അവസ്ഥ. ധൈര്യം മുഴുവന്‍ ചോര്‍ന്നു പോകുന്നത് പോലെ. ഞാന്‍ നോക്കുമ്പോ മേരി GLUCOSE  PERK കഴിക്കുന്നു.(ശക്തി ചോര്‍ന്നു പോയി, ഇവന് കുറച്ചു GLUCOSE കേറ്റ്, എന്നവള്‍ പറയുന്നത്  പോലെ എനിക്ക് തോന്നി ). അവള്‍ കഴിക്കുന്നത്‌ എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാനെന്നു എനിക്ക് മനസിലായി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോ ഞാന്‍ ആദ്യം എനിപ്പിച്ചു വിട്ടവന്‍ എന്നെ നോക്കി ചിരി കടിച്ചമര്‍ത്തി നിക്കുന്നു. ഞാന്‍ TTR ഇനോട്   അപേക്ഷിച്ച് ആ ട്രെയിനില്‍   തന്നെ യാത്ര തുടരാന്‍ അപേക്ഷിച്ച്. എന്റെ നിസഹയസ്ഥ കണ്ടു TTR  അതിനു അനുവദിച്ചു. ഞാന്‍ ബാഗും എടുത്തു കൂപയില്‍ നിന്നറങ്ങി.  
               ഞാന് ‍ബാഗും എടുത്തു എന്റെ വഴി ആദ്യം മുടക്കിയവന്റെ അടുതെത്തി. ബാഗ്‌ പുള്ളിടെ ബാഗിന്റെ അടുത്ത് വച്ചു. പുള്ളിക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. കുറച്ചു കഴിഞ്ഞു പുള്ളി ഒരു ചുമ ചുമച്ചു. അത്  എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാനെന്നു എനിക്ക് മനസിലായി.  അത് കഴിഞ്ഞു പുള്ളി എനിക്ക് ഒരു ന്യൂസ്‌  പേപ്പര്‍ തന്നു. ഞാന്‍ അത് വിരിച്ചിരുന്നു. പിന്നീടു ഞാന്‍ പുള്ളിയുമായി കമ്പനി ആയി.  ഞങ്ങളിങ്ങിണനെ കൊച്ചു വര്തനമോക്കെ പറഞ്ഞു നേരം  വെളുപ്പിച്ചു. അതാണ് പറയുന്നേ ദൈവം പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു, പക്ഷെ ഇപ്പൊ സ്പോട്ടില .   ‌

Friday, November 12, 2010

kaalam

                                                                    കാലം
പിറന്നു വീഴുന്ന ഓരോ പൈതലിന്റെ മനവും  
തുടിക്കുന്നുണ്ടാവില്ലേ, കരയാതിരിക്കുവാന്‍.
പാദത്തില്‍ പറ്റുന്ന ഓരോ മണ്തരിയും
കൊതിക്കുന്നുണ്ടാവില്ലേ, പിരിയതിരിക്കുവാന്‍. ‍
അമ്പില്‍ പറ്റുന്ന ഓരോ തുള്ളി രക്തത്തിനും
ആഗ്രഹമുണ്ടാവില്ലേ, മണ്ണില്‍ ചേരാതിരിക്കുവാന്‍.
ഓരോ നിമിഷവും ചലിക്കുന്ന  ഘടികാരസൂചിയും
ആശിക്കുണ്ടാവില്ലേ, മുന്നോട്ടു പോകാതിരിക്കുവാന്‍.
ജീവിതമാകുന്ന പൂവിന്റെ ഓരോ ഇതളും 
കൊതിക്കുണ്ടാവില്ലേ , പൊഴിയാതിരിക്കുവാന്‍.
കാലില്‍ കൊള്ളുന്ന ഓരോ മുള്ളിനും ഒരു കഥ
പറയാനുണ്ടാകില്ലേ, ഒരു നൊമ്പരത്തിന്റെ കഥ. 
മനസ്സാകുന്ന കടലിലെ ഓരോ തിരയും 
ആടിതിമാര്‍ക്കുകയല്ലേ, തീരാത്ത മോഹത്തിനായ്.
വെളിച്ചം തേടുന്ന ഓരോ കുരുടനും
ആശിക്കുണ്ടാവില്ലേ, നിറഞ്ഞ സന്ധ്യയെ കാണുവാന്‍.
വരാനിരിക്കുന്ന സന്തോഷത്തിനെയും സ്വപ്നം കണ്ടു
ജീവിച്ചുതീര്‍ക്കുകയല്ലേ, ഓരോ നിമിഷവും മാനവര്‍.
പക്ഷെ, കാലം ഇതൊന്നും കേള്‍ക്കാതെ 
            മുന്നേറുകയാണ്, കോഴി കൂവുന്നതും കാത്ത്.      ‍  
           

Sunday, October 31, 2010

cheriya valiya pareekshanangal



                      പ്ലസ്‌ടു പഠിക്കുന്ന കാലം. എല്ലാവരും എന്ട്രന്‍സ് കോച്ചിങ്ങിനു പോകുന്ന സമയം. അങ്ങനെ എന്‍റെ വീട്ടുകാരും എന്നെ പാല ബ്രില്ല്യന്‍ട് എന്ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ ചേര്‍ത്ത്. എന്‍റെ പ്ലസ്‌ടു ഫ്രണ്ട്സു ഉള്‍പ്പടെ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു അവിടെ. എല്ലാവരും ഭാവിയിലെ എഞ്ചിനിയര്മാരും ഡോക്ടര്‍മാരും ആവാന്‍ എത്തിയവര്‍. അങ്ങനെ ഞാനും എത്തിപെട്ടു ആ കളരിയില്‍. എല്ലാ ഞായറാഴ്ചകളില്‍ ആയിരുന്നു ക്ലാസ്സ്‌. ക്ലാസ്സ്‌ തുടങ്ങതിനു മുന്‍പ് എല്ലാ ദിവസവും ടെസ്റ്റ്‌ നടത്തിയിരുന്നു. ടെസ്റ്റിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കാനുള്ള അവസരം കിട്ടിയിരുന്നു. അതുമാത്രമല്ല ഗിഫ്റുകളും. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് പടിപ്പിസ്ട്ടുകളായ കുട്ടികള്‍ ഏപ്പോഴും പ്രഫര്‍ ചെയ്തിരുന്നത് ഫസ്റ്റ് ബെഞ്ച്‌ ആയിരുന്നു. ടീച്ചര്‍ പറയുന്ന സിഗ്നലുകള്‍ പെട്ടെന്ന് പിടിച്ചെടുക്കാന്‍ വേണ്ടിയാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌. പക്ഷെ ഞാന്‍ അവിടെ ലാസ്റ്റ് ബെഞ്ചില്‍ ആയിരുന്നു.

                        അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചു താമസിച്ചാണ് ഞാന്‍ ക്ലാസ്സില്‍ എത്തിയത്. ക്ലാസ്സിലേക്ക് കയറിയപ്പോള്‍ ക്ലാസ്സിലെ തേര്‍ഡ് റാങ്ക്ക്കാരന്‍ അന്ന് ഇല്ലാത്തതുകൊണ്ട് ക്ലാസ്സ്‌ ടീച്ചര്‍ എന്നെ ഫസ്റ്റ് ബെഞ്ചില്‍ പിടിച്ചു ഇരുത്തി. എല്ലാ ദിവസവും ആ സര്‍ തന്നെയായിരുന്നു ടെസ്റ്റ്‌ നടത്തിയിരുന്നത്. എനിക്കവിടെ ഇരുന്നപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി. എക്സാം തുടങ്ങിയിട്ട് കുറച്ചു നേരമായി. എല്ലാവരും ഗഹനമായി എഴുതുകയാണ്. ഞാന്‍ നോക്കിയപ്പോ ദേ എന്‍റെ മുന്‍പില്‍ ഒരു കെട്ട് കടലാസ് റബ്ബര്‍ ബാന്‍ഡ് ഇട്ടു കെട്ടിവച്ചിരിക്കുന്നു. ഞാന്‍ സൂക്ഷ്മമായി ഒന്ന് നോക്കി. "ആന്‍സര്‍ കീ" തന്നെ. തിരിച്ചാണ് കെട്ടി വച്ചിരിക്കുന്നതെങ്കിലും അതിന്റെ mirror‍ ‍image വായിക്കാന്‍ പറ്റുന്നുണ്ട്. നോക്കണോ വേണ്ടയോ , നോക്കണോ വേണ്ടയോ. വല്ലാത്ത കണ്‍ഫ്യൂഷന്‍ . രണ്ടുംകല്‍പിച്ചു ഞാന്‍ ഒന്ന് നോക്കി. "1.c". എനിക്ക് വല്ലാത്ത കുറ്റബോധം. ലാലേട്ടന്‍ പറയുന്നത് പോലെ മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാത്രികമാണല്ലോ. പിന്നെ ഞാന്‍ ഒരു യന്ത്ര മനുഷ്യനെ പോലെ ആയിരുന്നു. "2.d , 3. b, ....". ഹായ് എന്താ രസം. പൂച്ചയുടെ മുന്‍പില്‍ മീന്‍ കൊണ്ടുവച്ചാല്‍ ഏതെങ്കിലും പൂച്ച കഴിക്കാത്തിരിക്കുമോ? ‍ ഞാന്‍ അങ്ങനെ രണ്ടു മീന്‍ ഒഴികെ മുഴുവന്‍ മീനും കഴിച്ചു. ഫുള്‍ എഴുതിയാല്‍ സാറിന് ഡൌട്ട് അടിച്ചാലോ. പക്ഷെ ഞാന്‍ ആ മീന്‍ കഴിച്ചതിനു ഒരു വലിയ കാരണം കൂടിയുണ്ട്. അതിലേക്കു കടക്കും മുന്‍പ് ഒരു ചെറിയ ഫ്ലാഷ് ബാക്ക്.

                      ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. പ്രോഗ്രസ്സ് കാര്‍ഡ്‌ മേടിക്കുവാനായി ഞാന്‍ അമ്മയെയും കൂട്ടി സ്കൂളിലേക്ക് പോയി. ബസ്‌ ഇറങ്ങിയപ്പോള്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെ കണ്ടുമുട്ടി. പേര് ദിവ്യ. അവളുടെ അമ്മയും കൂടെയുണ്ട്. അവളെ പറ്റി പറയുകയാണെങ്കില്‍ അദ്യാപകരുടെ എല്ലാം പ്രിയപെട്ടവള്‍. എല്ലാവരുടെയും കണ്ണിലുണ്ണി. അവളുടെ കണ്ണുകള്‍ക്ക്‌ നീല നിറമായിരുന്നു. ആ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു സുന്ദരി കുട്ടി.

                       ബസ്സിറങ്ങി ഞങ്ങള്‍ ‍നടക്കുകയാണ്. നടക്കും വഴി രണ്ടമ്മമാരും മക്കളെ പറ്റി പുകഴ്ത്തി അടിക്കുകയാണ്. മോള് നന്നായി പഠിക്കും, നല്ലവണ്ണം പാടും, മോന്‍ വീട്ടില്‍ വന്നാല്‍ ഇരുന്നു പഠിച്ചോളും എന്നിങ്ങനെയുള്ള പൊങ്ങച്ചങ്ങള്‍. സ്ക്കൂലെത്തി. . പ്രോഗ്രസ്സ് കാര്‍ഡ്‌ മേടിക്കുവാന്‍ ഹെഡ് മിസ്ട്രെസ്സിന്റെ മുന്നിലെത്തി. അവള്‍ക് A+ ഉം എനിക്ക് C+ ഉം. അവിടത്തെ സിസ്റ്റര്‍ മാരു ചുറ്റും കൂടി അവളെ അഭിനന്ദിക്കുന്നു. എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല. അവളെ അവര്‍ കെട്ടി പിടിക്കുന്നു, ഉമ്മ കൊടുക്കുന്നു. എനിക്കത് രണ്ടും കിട്ടിയില്ല. അവളെന്റെ നേരെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി. ആദ്യമായി ഓര്‍മയില്‍ ഒരു പെണ്‍കുട്ടിയോട് അസൂയ തോന്നിയ നിമിഷങ്ങള്‍. " കഴിവില്ലതവനെ ആരും അങ്ങികരിക്കില്ല എന്നാ വല്യ സത്യം കൂടി എനിക്കന്നു മനസ്സിലായി". ഞാന്‍ എന്‍റെ അമ്മയുടെ നേരെ ഒന്ന് നോക്കി. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അമ്മയോട് എനിക്ക് ഇങ്ങനെ പറയണമെന്നുണ്ടായിരുന്നു " ആന വായ്‌ പൊളിക്കുന്നതുകണ്ട് അണ്ണാന്‍ വായ്‌ പൊളിക്കരുത്". അന്ന് ഞാന്‍ അണ്ണാന്‍ പോയിട്ട് ഒരു എലി കുഞ്ഞു പോലുമായിരുന്നില്ല. പക്ഷെ ഇത്രയും വല്യ ഡയലോഗ് പറയാനുള്ള വിവരം എനിക്കില്ലായിരുന്നു. ഇന്നായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞു. പിന്നിട് ഹൈ സ്കൂളില്‍ ഞാന്‍ അവളെ കണ്ടിട്ടില്ല. എവിടനെന്നോ എവിടെയാ പടിച്ചതെന്നോ എനിക്കറിയില്ല. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ ഞാനവളെ കണ്ടുമുട്ടി. അതും ഒരേ ക്ലാസ്സില്‍. എന്‍റെ അമ്മയുടെ നയനങ്ങളെ ഈറനണിയിച്ച നീല കണ്ണുള്ള സുന്ദരികുട്ടി. അവളുടെ കണ്ണുകള്‍ക് ഇപ്പോഴും ആ തിളക്കമുണ്ട്. എനിക്ക് ആ കണ്ണുകള്‍ കണ്ടപ്പോള്‍ തന്നെ ആളെ മനസിലായി. ഞാന്‍ അവളോട്‌ സംസാരിച്ചു. അവള്‍ എന്നോടും.Just a ‍ casual talk‍. എനിക്ക് പഴയ കാര്യങ്ങള്‍ ഓര്മ വന്നു. നാലാം ക്ലാസ്സില്‍ എനിക്ക് അവളുടെ മുന്‍പില്‍ നഷ്ടപെട്ട ഇമേജ് തിരിച്ചു പിടിക്കണം. അങ്ങനെയുള്ള ചിന്തകളുമായി ഇരിക്കുമ്പോഴാണ് എന്നെ ഫസ്റ്റ് ബെഞ്ചില്‍ കൊണ്ട് ഇരുത്തിയത്.

                          അതെ അവളുടെ മുന്‍പില്‍ ആളാവാന്‍ കിട്ടിയ അവസരം ഞാന്‍ കളയുമോ? വൈകിട്ട് റിസള്‍ട്ട്‌ വന്നു. ഞാന്‍ പ്രതീക്ഷിച്ച പോലെ ഫസ്റ്റ് റാങ്ക് എനിക്ക് തന്നെ(വേറാരും പ്രതീക്ഷിചില്ലെങ്കിലും). അന്നൊരു ക്ലോക്ക് ആയിരുന്നു സമ്മാനം. ഗിഫ്റ്റ് മേടിക്കാനായി സര്‍ എന്‍റെ പേര് വിളിച്ചു. എല്ലാവരും കൈ അടിക്കുന്നു. "പൊട്ടന് ലോട്ടറി അടിക്കുക എന്നാ അവസ്ഥ എന്താണെന്ന് എനിക്കപ്പോ മനസിലായി". ആ ഹര്ഷരവങ്ങല്കിടയിലും ഞാന്‍ തേടിയത് ആ നീല കണ്ണുകളെ ആയിരുന്നു (കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴികൂട്ടിലാണല്ലോ). അവളുടെ മുഖത്ത് ഞാന്‍ പ്രതീക്ഷിച്ചത്ര സന്തോഷം ഉണ്ടായിരുന്നില്ല. എന്തായാലും കുറച്ചു ഇമേജ് കൂടി എന്നോര്‍ത്ത് ഞാന്‍ സ്വയം ആശ്വസിച്ചു.

                      പിന്നിട് ഫസ്റ്റ് ബെഞ്ച്‌ എന്‍റെ സ്ഥിരം സീറ്റായി.എല്ലാ ദിവസവും സര്‍ മുടങ്ങാതെ അവിടെ തന്നെ ആന്‍സര് ‍കീ വച്ച്. എന്‍റെ ഫ്രണ്ട്സിനെയും ഫസ്റ്റ് ബെഞ്ചില്‍ എത്തിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി. അവര്‍ക്കും കാണില്ലേ ഗിഫ്റ്റ് കിട്ടാനുള്ള ആഗ്രഹം( അത് മാത്രമല്ലാട്ടോ എന്നെ എങ്ങാനും പൊക്കിയാല്‍ ഞാന്‍ ഒറ്റപെട്ടു പോകരുതല്ലോ). അവരും അങ്ങനെ ഫസ്റ്റ് ബെഞ്ചില്‍ എത്തി. ബാക്കി ഉള്ളവരോട് എരന്നു ഇരുന്നതാണ്. പിന്നിട് അവിടെ ഞങ്ങടെ ടൈം ആയിരുന്നു. ഞങ്ങള്‍ റാങ്ക് മാറി മാറി വാങ്ങികൊണ്ടിരുന്നു.ഒരു തവണ കുറഞ്ഞു പോയാല്‍ മുന്‍പില്‍ വരുന്നതിന്റെ പാട് ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. റാങ്ക് കിട്ടുമ്പോഴും എന്‍റെ മനസ്സില്‍ അവളായിരുന്നു. അവള്‍ക് എന്നെ പറ്റിയുള്ള impression കൂടി കാണുമോ? ‍

                           പക്ഷെ ഒരു പണി കിട്ടി. എല്ലാ ക്ലാസ്സില്‍ നിന്നും ഫസ്റ്റ് വാങ്ങുന്ന കുട്ടികള്ക് IIT ഇലെക്കുള്ള പ്രത്യേക കോച്ചിംഗ് കൊടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. കഷ്ടകാലത്തിനു അന്ന് ഞാനായിരുന്നു ഫസ്റ്റ്. അങ്ങനെ ഞാന ക്ലാസ്സില്‍ എത്തി. വൈകിട്ട് സാധാരണ ക്ലാസിനു ശേഷം 5-7 ആയിരുന്നു ആ ക്ലാസ്സ്‌. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെരുത രണ്ടു മണിക്കൂര്‍. ക്ലാസ്സില്‍ ആകെ പത്തു പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജനിച്ചത്‌ തന്നെ IIT ഇല്‍ പടിക്കനമെന്നായി എത്തിയവര്‍. അവിടെ ഇരുന്ന രണ്ടുമണിക്കൂരും ചെവിയില്‍ ഒരു മൂളല്‍ മാത്രമായിരുന്നു. അതിനിടയില്‍ ആകെ കിട്ടിയ ഒരു സമാധാനം ഒരു പരിപ്പ് വടയും ചായയുമായിരുന്നു. അതോടു കൂടി ഞാന്‍ കോപ്പി അടി നിര്‍ത്തി.

                     പക്ഷെ പ്രശ്നങ്ങള്‍ അവിടം കൊണ്ടും തീര്‍നില്ല. എല്ലാദിവസവും സമ്മാനങ്ങളുമായി വീട്ടിലേക്കു കയറി വരുന്ന മകന്‍. വീട്ടുകാരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. എന്ക്കവരോട് സത്യങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. കോച്ചിംഗ് തീര്‍ന്നു. എന്ട്രന്‍സ് അടുക്കാറായി. മനസ്സില്‍ വല്ലാത്ത ടെന്‍ഷന്‍. ഒരു പെണ്ണിന്റെ മുന്‍പില്‍ ആളാവാന്‍ ചെയ്തതിനു ഇത്രയും സഹിക്കേണ്ടി വരുമെന്ന് തീരെ കരുതിയില്ല. പിന്നിടോരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ല എന്നത് വേറെ കാര്യം.എന്തോ ഭാഗ്യം കൊണ്ട് പരീക്ഷയുടെ സമയത്ത് എന്‍റെ കണ്ണില്‍ അസുകം പിടിപെട്ടു. ഹോ, ഇനി മാര്‍ക്ക്‌ കുറഞ്ഞാലും വീട്ടുകാരുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാമല്ലോ.

                   എക്സാം കഴിഞ്ഞു. പക്ഷെ റിസള്‍ട്ട്‌ വന്നപ്പോള്‍ എനിക്ക് എന്ട്രന്‍സ് കിട്ടി. വീട്ടുകാര്‍ പ്രതീക്ഷിച്ചയത്രയും കിട്ടില്ലെങ്കിലും എനിക്ക് അഡ്മിഷന്‍ കിട്ടി. പിന്നിട് ബി.ടെക് ചെയ്തോണ്ടിരുന്നപ്പോള്‍ ഇതെല്ലം ഞാന്‍ എന്‍റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവര്‍ അതെല്ലാം ഒരു തമാശ ആയി എടുത്തു. ഒരു പക്ഷെ എനിക്ക് അഡ്മിഷന്‍ കിട്ടിയില്ലായിരുന്നെങ്കില്‍ എനിക്കിത് ഒരിക്കലും അവരോടു പറയുവാന്‍ സാധിക്കുമായിരുന്നില്ല. ഇതൊക്കെ ചെയ്തിട്ടും എനിക്ക് അഡ്മിഷന്‍ കിട്ടിയതും ബി.ടെക് ഉം എം.ടെക് ഉം ചെയ്യാന്‍ സാധിച്ചതും ചിലപ്പോള്‍ എന്‍റെ അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാവാം. ‍

Monday, October 25, 2010

kathirunna penkutty

                    വീണ്ടും നാട്ടിലേക്കുള്ള ഒരു യാത്ര. ചെന്നൈയില്‍ ജോലിക്ക് വന്നിട്ട് ഒരു വര്‍ഷം തികയുന്നു. ഇതിനിടയില്‍ പത്തു പതിനഞ്ചു തവണ ‍എങ്കിലും നാട്ടിലേക്കു പോയിട്ടുണ്ട്. എല്ലാ തവണത്തെയും പോലെ ഈ തവണയും എന്‍റെ രണ്ടു കൂട്ടുകാര്‍ കൂടെയുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിട്ടു ഏകദേശം 3 വര്‍ഷം കഴിഞ്ഞു. പഠിക്കുമ്പോഴേ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മുന്ന് പേര്‍ക്കും പഠനം കഴിഞ്ഞു ഒരേ കമ്പനിയില്‍ ജോലി കിട്ടി. "വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ".

                       ഞങ്ങള്‍ മൂന്നുപേരും ഒരേ കാര്യത്തില്‍ തുല്യ ദു:ഖിതരായിരുന്നു. ഞങ്ങള്‍ക്ക് ഇത് വരെ ആരെയും പ്രേമിക്കാന്‍ കിട്ടിയിട്ടില്ല. one way (-->) അല്ലാട്ടോ ഉദേശിച്ചേ two way(<-->)നെ പറ്റിയ പറഞ്ഞത്. എല്ലാതവണ നാട്ടിലേക്കു പോകുമ്പോഴും വരുമ്പോഴും ട്രെയിനില്‍ വച്ച് "ആ കുട്ടിയെ" കണ്ടുമുട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കും. പക്ഷെ ഇത് വരെ ആരെയും അങ്ങനെ കണ്ടിട്ടില്ല. അങ്ങനെ പ്രതീക്ഷകളുമായി വീണ്ടും ഒരു ട്രെയിന്‍ യാത്ര.

                               പക്ഷെ ഈ തവണത്തെ യാത്രയില്‍ ഞങ്ങള്‍ ഒരേ compartment അല്ലായിരുന്നു. അവര്‍ രണ്ടുപേരും s3 യും ഞാന്‍ s10 ഉം . എല്ലാ തവണത്തെയും പോലെ ഈ തവണയും ഞങ്ങള്‍ നേരത്തെ എത്തി. ഞങ്ങള്‍ s3 കമ്പര്‍ത്മെന്റില്‍ ഒട്ടിച്ചിട്ടുള്ള passenger list നോക്കി. പതിവ്പോലെ ഇത്തവണയും ഞങ്ങള്‍ പ്രതീക്ഷിച്ച ആരുമില്ല( സ്വന്തം പേര് ഉണ്ടോ എന്ന് നോക്കുന്നലുപരിയായി ഞങ്ങള്‍ നോക്കിയത് അതായിരുന്നു). അവര് desp ആയി . പക്ഷെ അവരുടെ compartmentil അരുമില്ലന്നു കണ്ടപ്പോ ഞാന്‍ ഹാപ്പി ആയി. പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല. അവരെ സമാധാനിപിച്ചു ടാറ്റാ ബൈ ബൈ പറഞ്ഞു ഞാന്‍ എന്‍റെ കമ്പര്‍ത്മെന്റിലേക്ക് നടന്നു. s3 ഇല്‍ ചെയ്താ അതെ പണി ഞാന്‍ S10 ഇലും ആവര്‍ത്തിച്ചു. പക്ഷെ അത്ഭുതമെന്നു പറയട്ടെ എന്‍റെ കൂപ്പയില്‍ ഒരു പെണ്‍കുട്ടി. പേര് "ദേവി" വയസ്സ് 24. ഞാന്‍ എന്തായാലും ഹാപ്പി ആയി . ബാക്കി ഉള്ളവരുടെ പേര് വായിച്ചിട്ട്  എത്   നാട്ടുകാരന്നെന്നു പോലും മനസിലായില്ല. ഒരാളെങ്കിലും ഉണ്ടായല്ലോ. വരാന്‍ പോകുന്ന കുട്ടിയെ പറ്റി ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി.

                                   അങ്ങനെ ഞാന്‍ എന്‍റെ കൂപയിലേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ ഞാന്‍ desp ആയി. അവിടെ മുഴുവന്‍ വേറെ ഏതോ നാട്ടുകാര്‍. അവര്‍ സംസാരിക്കുന്നതു ഇംഗ്ലീഷ്, മലയാളo,തമിള്‍, ഹിന്ദി എന്നീ ഭാഷകളല്ല. മനുഷ്യന്മാര് ജനിക്കുന്നതിനു മുന്‍പുള്ള ഏതോ ഭാഷ ആണെന്ന് തോന്നു. ചിലപ്പോ, എനിക്ക് ഈ നാലു ഭാഷ അല്ലെ അറിയൂ അത് കൊണ്ട് തോന്നിയതുമാവാം . എന്തായാലും ട്രെയിന്‍ വിടാന്‍ ഇനിയും ടൈം ഉണ്ടല്ലോ. ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. അവള്‍ എന്തായാലും ഈ കൂട്ടത്തില്‍ ഇല്ല. വരാതിരിക്കില്ല.ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

                                    ട്രെയിന്‍ വിടാറായി . അവള്‍ ഇതുവരെ എത്തിയിട്ടില്ല. പരിചയമുള്ളവരെ പറ്റി പോലും എത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല. കാരണം പ്രതീക്ഷയുടെ തുഞ്ചത്ത് കയറി നില്കുവാനല്ലോ. പക്ഷെ എന്‍റെ പ്രതീക്ഷ തെറ്റിയില്ല. ഓടിചിതച്ചു അവള്‍ എത്തി. ദേവി. എന്‍റെ മനസ്സില്‍ കണ്ട അതെ രൂപം. പാവം നല്ലവണ്ണം കിതക്കുന്നുണ്ടായിരുന്നു . അവള്‍ എന്‍റെ opposite ആയി ഇരുന്നു. എന്‍റെ മനസിലൂടെ ആഹ്ലാദ തിരമാലകള്‍ അലയടിച്ചു. അവള്‍ എന്‍റെ നേരെ നോക്കിയിരുന്നെങ്കില്‍ എന്ന് മനസ്സ് പറഞ്ഞു. എന്‍റെ ഉള്ളിലൂടെ വാരണം ആയിരവും, വിന്നൈതാണ്ടി വരുവായയും മാറി മാറി ഓടി. ഒരു guitar ഉണ്ടായിരുന്നെങ്കില്‍ ഒരു കലക്ക് കലക്കയിരുന്നു എന്ന് തോന്നി( ഉണ്ടായ മാത്രം പോരല്ലോ , വായിക്കാനും അറിയണ്ടേ എന്നോര്‍ത്ത് സ്വയം ആശ്വസിച്ചു).

                             ട്രെയിന്‍ യാത്ര തുടങ്ങിയിട്ട് കുറച്ചു നേരമായി. TTR വന്നു പോയി. അവള്‍ ചെവിയില്‍ headset വച്ച് ഇരിപ്പായി. കൂപ്പയിലനെങ്കില്‍ അന്യ ഭാഷകരുടെ ബഹളവും. എനിക്ക് നല്ലവണ്ണം ദേഷ്യം വന്നു. പക്ഷെ ഞാനത് കടിച്ചമര്‍ത്തി. കൂട്ടുകാര്‍ക്കു ഇവളെ പറ്റി മെസ്സേജ് അയചാലോന്നു ആലോചിച്ചു ( അവരെ ചുമ്മാ അസൂയ പെടുത്താന്‍) .പിന്നെ ആലോചിച്ചു, വേണ്ട, അവന്മാര് ചിലപ്പോ കുറ്റിം പറച്ചു ഇങ്ങു പോരും. മൊത്തം കൊളമാകും. അതുകൊണ്ട് മാത്രം മെസ്സേജ് അയക്കന്ടന്നു വച്ച്. കുറച്ചു കഴിഞ്ഞു അവള്‍ ഫുഡ്‌ കഴിക്കാന്‍ തുടങ്ങി. ഞാനത് ഒരു കൊച്ചു കുട്ടിയെ പോലെ ഇങ്ങനെ നോക്കി നിന്ന്. ബാക്കി ഉള്ളവരും ഫുഡ്‌ കഴിക്കാന്‍ തുടങ്ങി. ഉള്ളത് പറയാല്ലോ സ്വന്തം ഫുഡിന്റെ കാര്യം പോലും മറന്നു പോയി. ഫുഡ്‌ കഴിഞ്ഞു അവളെന്റെ നേരെ ഒന്ന് നോക്കി. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. "മനസ്സില്‍ ലഡ്ഡു പൊട്ടി മോനെ". ഒന്നല്ലേ ഒരായിരം ലഡ്ഡു പൊട്ടി. ഇതിനയിരിക്കുമല്ലേ ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത്.

                                    അവള്‍ കൈ കഴുകാന്‍ പോയി.അപ്പോള്‍ മനസ്സില്‍ തോന്നി അവളുടെ സീറ്റില്‍ വിന്നൈതാണ്ടി വരുവായ സ്റ്റൈലില്‍ ഫ്രണ്ട് സ് എന്നെഴുതി ഫോണ്‍ നമ്പര്‍ വചാലോന്നു . പിന്നെ കരുതി അത് ബോര്‍ ആവുമെന്ന് . അവള്‍ കൈ കഴുകി വന്നു. അവളെ കണ്ടാലറിയാം ആളൊരു നല്ല പാട്ട് കാരിയും ഡാന്‍സ്സരുമാനെന്നു ‍ . ഇത് രണ്ടുമാണല്ലോ ഭാവി വധുവിനു ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുനത്(ചുമ്മാ). എനിക്കവളോട് സംസാരിക്കാന്‍ അതിയായ ആഗ്രഹം തോന്നി. രണ്ടുംകല്‍പിച്ചു ഞാന്‍ ചോദിച്ചു, " എന്താണ് പേര്?" (പേര് എനിക്ക് അറിയാം എന്നുളത് വേറെ കാര്യം). അവള്‍ പറഞ്ഞു " ദേ ദേ .......................വീ വീ ". പവനായി ശവമായി. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി, തേങ്ങാക്കുല . ഞാന്‍ desp ആയി. അവള്‍ക് വിക്ക് ഉണ്ടെന്നു അപോഴാണ് എനിക്ക് മനസിലായത്. പക്ഷെ പേടിച്ചിട്ടാണോ വിക്ക് വന്നത്. ഞാന്‍ മനസിലോര്‍ത്തു. പക്ഷെ എന്തിനാ എന്നോട് സംസാരിക്കാന്‍ പേടിക്കുന്നെ. ഞാനൊരു പാവമല്ലേ ( എല്ലാവര്ക്കും അവരോരെ പറ്റി തോന്നുന്ന വികാരം). ഞാന്‍ വീണ്ടും ചോദിച്ചു " എവിടാ നാട്?" . അവളുടെ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കി നിന്ന്. അവള്‍ പറഞ്ഞു "പാല....". ഞാന്‍ മനസുകൊണ്ട് സന്തോഷിച്ചു. "പാലയിലനല്ലേ ഞാന്‍ ചോദിച്ചു . അവള്‍ പറഞ്ഞു അല്ല പാല..ക്കാടാണ് . ഞാന്‍   വീണ്ടും desp ആയി. എനിക്ക് മനസിലായി ഇനി ഇവളോട്‌ എന്തെങ്കിലും ചോദിച്ചു മനസിലാക്കണമെങ്കില്‍ നേരം വെളുക്കും. ഞാന്‍ വേറൊന്നും ചോദിച്ചില്ല.

                           എല്ലാവരും ഉറങ്ങാന്‍ കിടന്നു. എനിക്കനെങ്ങി ഉറങ്ങാന്‍ പറ്റുന്നില്ല. അവളുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. പാട്ടുപാടാന്‍ പട്ടില്ലെന്നല്ലേ ഉള്ളു, സാരമില്ല. അപ്പോഴാണ് ഞാനൊരു കാര്യമോര്‍ത്തത് , ഞാന്‍ ഒന്നും കഴിച്ചില്ലല്ലോ. കഴിക്കാത്ത കാര്യം ഓര്‍ത്തപ്പോ തന്നെ വിശപ്പ്‌ തുടങ്ങി. സമയം രാത്രി പന്ത്രണ്ടു, ഇനി എവിടുന്നു ഫുഡ്‌ കിട്ടാന്‍. ഇനി അല്പം മ്യൂസിക് കേള്കമെന്നു കരുതി. ഞാന്‍ headset വച്ച് പട്ടു കേള്‍ക്കാന്‍ തുടങ്ങി( വിശപ്പ്‌ മാറാന്‍ ഒരു വഴിയുമില്ല). കുറച്ചു കഴിഞ്ഞു ചെവി വേദനിക്കാന്‍ തുടങ്ങി.Headset ഊരി കളഞ്ഞു loudspeakeril പട്ടു. " അന്തി പൊന്‍ വെട്ടാന്‍ കടലില്‍ മെല്ലെ താഴുമ്പോള്‍" , എം.ജി.ശ്രീകുമാര്‍ പാടി തകര്‍ക്കുകയാണ് . ‌ ‍ ‍ പക്ഷെ അവിടെ അന്തി പൊന്‍ വെട്ടമല്ല താനേ ,ട്യൂബ് ലൈറ്റ് ഉയരുവാന് ചെയ്തത്. നോക്കിയപ്പോ ദെ നില്കുന്നു അന്യ ഭാഷകരുടെ കൂടെ ഉള്ള അമ്മച്ചി. എന്നെ നോക്കി അവര് എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ലെങ്കിലും അവര് പറഞ്ഞത് ചീത്ത ആണെന്ന് അവരുടെ facial expressions നിന്ന് മനസ്സിലായി . പാട്ടിന്റെ volume കൂടി പോയെന്നു അപോ എനിക്ക് മനസിലായി. അമ്മച്ചിയോട്‌ ഒരു സോറി പറയണമെന്നുണ്ടായിരുന്നു. ഇനി സോറി അവരുടെ ഭാഷയില്‍ ചീത്ത വല്ലതുമാനെങ്കി അതിനുള്ള ചീത്ത വേറെ കേള്‍ക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു " ലേലൂ അല്ലൂ ലേലൂ അല്ലൂ ലേലൂ അല്ലൂ ". എന്താണെന്നറിയില്ല പിന്നിട് എനിക്ക് പെട്ടെന്ന് ഉറക്കം വന്നു(വിശപ്പും പോയി). ആ കുട്ടിടെ മുന്‍പില്‍ ഫുള്‍ image പോയി. രാവിലെ എഴുനെട്ടപ്പോ ഞാന്‍ ആദ്യം നോക്കിയത് ആ കുട്ടിയെ ആയിരുന്നു. പക്ഷെ അവള്‍ പാലക്കാട്‌ ഇറങ്ങിയല്ലോ. ശെടാ , കൂടുതലൊന്നു അറിയാന്‍ പറ്റിയില്ല, ഇനി എന്ന് കാണും അങ്ങനുള്ള ചിന്തകളുമായി ഞാന്‍ വീട്ടിലേക്കു പോയി.

                              പക്ഷെ കഥ ഇവിടം കൊണ്ട് അവസാനിച്ചില്ല . ഞാന്‍ ആ കുട്ടിയെ വീണ്ടും കണ്ടുമുട്ടി, കുറെ നാളുകള്‍ക് ശേഷം വീണ്ടുമൊരു ട്രെയിന്‍ യാത്രയില്‍. അവളുടെ കൂടെ ഒരു ചെരുക്കനുമുണ്ടായിരുന്നു. അവള്‍ അവനോടു ഡാമിലെ വെള്ളം തുറന്നു വിട്ടതുപോലെ സംസാരിക്കുന്നു. വിക്ക് പോയിട്ട് "വി" പോലുമില്ല. എനിക്ക് ആദ്യം ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. പിന്നിട് എനിക്ക് ഒരു കാര്യം മനസ്സിലായി പെണ്‍ ബുദ്ധി പിന്‍ ബുദ്ധി അല്ല . പൂവാലന്മാരെ നേരിടേണ്ടത് എങ്ങനെന്നു ഇപോഴത്തെ പെണ്‍കുട്ടികള്‍ക് നന്നായി അറിയാം (ചുമ്മാ) എന്നോര്‍ത്ത് ഞാന്‍ സ്വയം ആശ്വസിച്ചു.

                                                                                                                         എന്ന് സ്വന്തം
                                                                                                                                        ദിവിന്‍