Friday, February 18, 2011

pandokke pinne pinne....ippo?

രണ്ടു ദിവസത്തെ  നാട്ടിലെ യാത്രക്ക്  ശേഷം  ചെന്നൈയിലേക്കുള്ള മടങ്ങിവരവിനായി ഞാന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ 7: 30 ക്കാണ്, ഞാന്‍ 7: 15  നു സ്റ്റേഷനില്‍ എത്തി. എത്തിയപ്പോഴാണ്  അറിയുന്നത് ട്രെയിന്‍ 1hr ലേറ്റ് . പിന്നെ ട്രെയിനും  കാത്തുള്ള  സ്റ്റേഷനിലെ  ഇരിപ്പായിരുന്നു. എന്റെ കോച്ച് S10 ആയിരുന്നു. ട്രെയിന്‍ ഇപ്പൊ വരുമെന്ന പ്രതീക്ഷയുമായി ഞാന്‍ പ്ലാട്ഫോര്മിന്റെ ഒരറ്റത്തുള്ള ബെഞ്ചില്‍ ഇരിപ്പായി.   
       പ്ലട്ഫോര്മില്‍ തന്നെയുള്ള ഒരു കടയില്‍ നിന്ന് ചായ ഒക്കെ കുടിച്ചു ഒരു ബെഞ്ചില്‍ ഞാന്‍ ഇങ്ങനെ ഇരുന്നു. അപ്പോഴാണ് എന്റെ ബെഞ്ചില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്.ജീന്‍സും  ടോപ്പുമാണ്  കുട്ടിടെ  വേഷം. മുടിയൊക്കെ ബോബ് ചെയ്തു ഒരു ബുജി ലുക്ക്‌.ഒറ്റനോട്ടത്തില്‍ തന്നെ ഒരു റെസ്പെക്ക്റ്റ് തോന്നും. ഞാന്‍ ആ കുട്ടിയെ അധികം മൈന്‍ഡ്  ചെയ്തില്ല, ജാഡ ഇട്ടിരിക്കാന്‍ തീരുമാനിച്ചു. ഈ കുട്ടി കുട്ടി എന്ന്  പറയാന്‍  ഒരു  ബുദ്ധിമുട്ട്, അത് കൊണ്ട് ഞാന്‍ ഒരു പേരിടാം "മേരി". അപ്പൊ  ഇനിമുതല്‍ മേരി. ജാഡ ഇട്ടിരിക്കുന്ന ഞാന്‍, ഓട്ടകണ്ണിട്ട്   നോക്കിയപ്പോ  മേരി ഹെഡ് സെറ്റും വച്ച് പാട്ടിനനുസരിച്ച്  തല ആട്ടികൊണ്ടിരിക്കുന്നു.  ഞാന്‍ മേരിടെ ശ്രദ്ധ കിട്ടാനായി  എന്റെ കൈയിലുള്ള പേപ്പര്‍കപ്പ്‌  കുറച്ചു ദൂരെയുള്ള വേസ്റ്റ് ബിന്നിലേക്ക് ഒറ്റ ഏറു. ചുമ്മാ ഷോ കാണിക്കാന്‍  ചെയ്തതാണ്. എന്റെ ഭാഗ്യം  കൊണ്ട് അത് വേസ്റ്റ് ബിന്നില്‍ തന്നെ വീണു.  മേരി അത് കണ്ടുവെന്നു എനിക്ക് മനസിലായി. ഞാന്‍ ഹാപ്പിയായി.
                ട്രെയിനിനു  വേണ്ടിയുള്ള കാത്തിരിപ്പു വീണ്ടും തുടര്ന്നു. 
അപ്പോഴാണ് അതെ പ്ലാട്ഫോര്മില്‍  വേറെ ഒരു ട്രെയിന്‍ വന്നു നിന്നത്.ആ ട്രെയിനില്‍ നിന്ന് ഏതോ ഒരുത്തന്‍, കഴിച്ച  ഫുഡിന്റെ  കവര്‍  പ്ലാട്ഫോര്‍മിലേക്ക്  വലിച്ചെറിഞ്ഞു. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് പോയി. ആ കവര്‍ എന്റെ കണ്ണില്‍ പെട്ടു. ഷോ കാണിക്കാനുള്ള അവസരം വീണ്ടും. ഞാന്‍ പോയി ആ കവര്‍ എടുത്തു വേസ്റ്റ് ബിന്നില്‍ ഇട്ടു. മേരിയുടെ  മുന്നില്‍ എന്റെ ഇമേജ് ഉയര്‍ന്നെന്ന് കരുതി ഞാന്‍ സ്വയം  ആശ്വസിച്ചു.   തിരിഞ്ഞു നോക്കുമ്പോ ദെ വരുന്നു  ഒരു പിച്ചക്കാരി. വീണ്ടും ഷോ കാണിക്കാനുള്ള ഒരു അവസരം.ഞാന്‍ എന്നെ കൊണ്ട് തന്നെ തോറ്റു. ഞാന്‍ ആ ചേച്ചിക്ക് ഒരു പത്തു രൂപ കൊടുത്തു. മേരി എന്റെ നേരെ  നോക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അങ്ങനെ ഒരു അഹങ്കരിയായി .ഞാന്‍ എന്നോട് തന്നെ പറഞ്ഞു അടങ്ങു മോനെ അടങ്ങു.  അങ്ങനെ ഇരിക്കുമ്പോ  ദെ വരുന്നു ഒരു പിച്ചക്കാരന്‍. ആദ്യം വന്ന ചേച്ചിടെ ഹസ്ബന്റ് ‌ ആണെന്ന് തോന്നുന്നു. ഞാന്‍ 10  രൂപ കൊടുത്തെന്നു പറഞ്ഞു  ഹസ്ബന്റിനെ   പറഞ്ഞു വിട്ടതാണ്.  ഞാന്‍ പേഴ്സില്‍     നോക്കി, ചില്ലറ ഒന്നുമില്ല. ഞാന്‍ പിന്നെ ഷോ കാണിക്കാന്‍ പോയില്ല( മേരിക്ക് തോന്നിക്കാണും ഞാന്‍ ലേഡീസ് പിച്ചക്കാരികള്‍ക്ക് മാത്രമേ കാശു കൊടുക്കൊളുവെന്നു).  
                അപ്പോഴാണ് മേരിക്ക് ഒരു ഫോണ്‍ കാള്‍ വന്നത്. അതോടു കൂടി ആ കുട്ടിയെ കുറിച്ചുള്ള എല്ലാ ഇമേജ്ഉം എനിക്ക് മാറി കിട്ടി. "തനി മീന്‍ കാരികളുടെ സംസാരം". ഏതോ ഒരുത്തനോട്‌  (ഒരുത്തിയോ)   കയര്‍ത്തു  കയറുകെയാണ്. ഇതിന്റെ മുംബിലാണോ ഞാന്‍ ഇതൊക്കെ  കാണിച്ചതെന്നോര്‍ത്തു  ഞാന്‍ സ്വയം നാണിച്ചു. അതോടുകൂടി ഒരു കാര്യം എനിക്ക് മനസിലായി, വേഷത്തിലോന്നും  ഒരു കാര്യവുമില്ല. 
ഞാന് പിന്നീടു അവിടെ ഇരുന്നില്ല, ഉലാത്താന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു നമ്മുടെ ട്രെയിന്‍ എത്തി. ഞാന്‍ അതിലേക്കു കയറി. കേറുമ്പോ വഴിയില്‍ തന്നെ ഒരാള്‍ പേപ്പറും വിരിച്ചു കിടക്കുന്നു. "ഇവനൊക്കെ  വന്നുകിടക്കാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ.  ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്തൂടെ". ഇങ്ങനുള്ള ചിന്തകള്‍ എന്റെ മനസിലൂടെ മാറി മറഞ്ഞു . കുറച്ചു ഒതുങ്ങി ഇരിക്കാന്‍ ഞാന്‍ അയാളോട് പറഞ്ഞു( ദേഷ്യത്തില്‍ തന്നെ).ഞാന്‍ പറഞ്ഞത് ഇഷ്ടപെട്ടില്ലെങ്കിലും അയാള്‍ ഒതുങ്ങി തന്നു. 
അങ്ങനെ ഞാന്‍ എന്റെ കമ്പര്‍ത്മെന്റില്‍ എത്തി. എത്തിയപ്പോഴല്ലെ  രസം മേരിയും ആ കമ്പര്‍ത്മെന്റില്‍ തന്നെ. അത് മാത്രമല്ല  അവളുടെ  കുറെ കൂട്ടുകാരികളും."ഷിരിന്ഘാ ഷിരിന്ഘാ".   മനസ്  മൊത്തത്തില്‍  ഒന്ന് കുളിര്‍ത്തു .  നേരത്തെ ഷോ   കാണിച്ചതോന്നും   വെറുതെയായില്ല   എന്ന് എനിക്ക് മനസിലായി( കാരണം, മേരി എന്നെ  പറ്റി  കൂട്ടുകാരികളോട് പറയുമല്ലോ. " എത്ര എത്ര നടക്കാത്ത സ്വപ്‌നങ്ങള്‍") .      

                 പക്ഷെ എന്റെ സീറ്റില്‍ വേറെ ഏതോ ഒരുത്തന്‍ കയറി ഇരിക്കുന്നു.  അയാളോട് അവിടെ നിന്ന് മാറിയിരിക്കാന്‍ ഞാന്‍ പറഞ്ഞു. അയാളെ ആ സീറ്റില്‍ നിന്ന് മാറ്റി അവിടെ കയറി ഇരുന്നപ്പോ എനിക്ക് ഒരു പ്രത്യേക  സുഖം കിട്ടി. നല്ല വിശപ്പ്‌. ഞാന്‍ അവിടിരുന്നു വീട്ടിന്നു  കൊണ്ടുവന്ന  ഭക്ഷണം കഴിച്ചു. കഴിച്ചു കഴിഞ്ഞു ഞാന്‍ കൈ കഴുകാന്‍  പോയി. അവിടെ ചെന്നപ്പോ എന്റെ വഴിമുടക്കിയവാന്‍  നിക്കുന്നു. ഞാന്‍ അയാളെ  പുച്ചിചോന്നു  നോക്കി. ഭക്ഷണം കഴിച്ച പൊതി കളയാനായി  ഞാന്‍ വേസ്റ്റ് ബിന്‍ നോക്കി, പക്ഷെ അവിടെങ്ങും ഞാന്‍ അത് കണ്ടില്ല. പിന്നിട്  ഒട്ടും താമസിച്ചില്ല ഞാന്‍ അത് പുറത്തേക്കു വലിച്ചെറിഞ്ഞു . പക്ഷെ അത് വീണത്‌ വേറൊരു പ്ലാട്ഫോര്മില്‍ ആയിരുന്നു. തിരിഞ്ഞു നോക്കുമ്പോ ദെ നിക്കുന്നു മേരിയും കൂട്ടുകാരികളും.വേസ്റ്റ് ലൂടെ  ഞാന്‍ ഉണ്ടാക്കിയെടുത്ത ഇമേജ് അതോടു കൂടി തീര്‍ന്നു. തിരിച്ചു ഞാന്‍ സീറ്റില്‍ എത്തി., അവരും. 
                      TTR   എത്തി, ഞാന്‍ ടിക്കറ്റ്‌ കാണിച്ചു. ചോദിക്കുന്നതിനെക്കാള്‍ മുന്പേ ഞാന്‍ ID   കാര്‍ഡും എടുത്തു വച്ച്, ചുമ്മാ ഷോ. ടിക്കറ്റ്‌ നോക്കികഴിഞ്ഞു TTR  എന്റെ നേരെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു, എടൊ ഇതു  5:30 ക്കുള്ള  ട്രൈനിന്റെയ. അപ്പോഴാണ് ട്രെയിന്‍ മാറി പോയി എന്നാ വല്യരഹ്സ്യം എനിക്ക് മനസിലായത്. "ശശിയായി" .  എന്ത് ചെയ്യണമെന്നു  അറിയാന്‍  വയ്യാത്ത അവസ്ഥ. ധൈര്യം മുഴുവന്‍ ചോര്‍ന്നു പോകുന്നത് പോലെ. ഞാന്‍ നോക്കുമ്പോ മേരി GLUCOSE  PERK കഴിക്കുന്നു.(ശക്തി ചോര്‍ന്നു പോയി, ഇവന് കുറച്ചു GLUCOSE കേറ്റ്, എന്നവള്‍ പറയുന്നത്  പോലെ എനിക്ക് തോന്നി ). അവള്‍ കഴിക്കുന്നത്‌ എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാനെന്നു എനിക്ക് മനസിലായി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോ ഞാന്‍ ആദ്യം എനിപ്പിച്ചു വിട്ടവന്‍ എന്നെ നോക്കി ചിരി കടിച്ചമര്‍ത്തി നിക്കുന്നു. ഞാന്‍ TTR ഇനോട്   അപേക്ഷിച്ച് ആ ട്രെയിനില്‍   തന്നെ യാത്ര തുടരാന്‍ അപേക്ഷിച്ച്. എന്റെ നിസഹയസ്ഥ കണ്ടു TTR  അതിനു അനുവദിച്ചു. ഞാന്‍ ബാഗും എടുത്തു കൂപയില്‍ നിന്നറങ്ങി.  
               ഞാന് ‍ബാഗും എടുത്തു എന്റെ വഴി ആദ്യം മുടക്കിയവന്റെ അടുതെത്തി. ബാഗ്‌ പുള്ളിടെ ബാഗിന്റെ അടുത്ത് വച്ചു. പുള്ളിക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. കുറച്ചു കഴിഞ്ഞു പുള്ളി ഒരു ചുമ ചുമച്ചു. അത്  എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാനെന്നു എനിക്ക് മനസിലായി.  അത് കഴിഞ്ഞു പുള്ളി എനിക്ക് ഒരു ന്യൂസ്‌  പേപ്പര്‍ തന്നു. ഞാന്‍ അത് വിരിച്ചിരുന്നു. പിന്നീടു ഞാന്‍ പുള്ളിയുമായി കമ്പനി ആയി.  ഞങ്ങളിങ്ങിണനെ കൊച്ചു വര്തനമോക്കെ പറഞ്ഞു നേരം  വെളുപ്പിച്ചു. അതാണ് പറയുന്നേ ദൈവം പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു, പക്ഷെ ഇപ്പൊ സ്പോട്ടില .   ‌