പിറന്നു വീഴുന്ന ഓരോ പൈതലിന്റെ മനവും  
തുടിക്കുന്നുണ്ടാവില്ലേ, കരയാതിരിക്കുവാന്‍.
പാദത്തില്‍ പറ്റുന്ന ഓരോ മണ്തരിയും
കൊതിക്കുന്നുണ്ടാവില്ലേ, പിരിയതിരിക്കുവാന്‍.  
അമ്പില്‍ പറ്റുന്ന ഓരോ തുള്ളി രക്തത്തിനും 
ആഗ്രഹമുണ്ടാവില്ലേ, മണ്ണില്‍ ചേരാതിരിക്കുവാന്‍.
ഓരോ നിമിഷവും ചലിക്കുന്ന  ഘടികാരസൂചിയും
ആശിക്കുണ്ടാവില്ലേ, മുന്നോട്ടു പോകാതിരിക്കുവാന്‍.
ജീവിതമാകുന്ന പൂവിന്റെ ഓരോ ഇതളും 
കൊതിക്കുണ്ടാവില്ലേ , പൊഴിയാതിരിക്കുവാന്‍.
കാലില്‍ കൊള്ളുന്ന ഓരോ മുള്ളിനും ഒരു കഥ
പറയാനുണ്ടാകില്ലേ, ഒരു നൊമ്പരത്തിന്റെ കഥ. 
മനസ്സാകുന്ന കടലിലെ ഓരോ തിരയും 
ആടിതിമാര്‍ക്കുകയല്ലേ, തീരാത്ത മോഹത്തിനായ്.
വെളിച്ചം തേടുന്ന ഓരോ കുരുടനും
ആശിക്കുണ്ടാവില്ലേ, നിറഞ്ഞ സന്ധ്യയെ കാണുവാന്‍.
വരാനിരിക്കുന്ന സന്തോഷത്തിനെയും സ്വപ്നം കണ്ടു
ജീവിച്ചുതീര്‍ക്കുകയല്ലേ, ഓരോ നിമിഷവും മാനവര്‍.
പക്ഷെ, കാലം ഇതൊന്നും കേള്‍ക്കാതെ 
            മുന്നേറുകയാണ്, കോഴി കൂവുന്നതും കാത്ത്.