വീണ്ടും നാട്ടിലേക്കുള്ള ഒരു യാത്ര. ചെന്നൈയില്‍ ജോലിക്ക് വന്നിട്ട് ഒരു വര്‍ഷം തികയുന്നു. ഇതിനിടയില്‍ പത്തു പതിനഞ്ചു തവണ എങ്കിലും നാട്ടിലേക്കു പോയിട്ടുണ്ട്. എല്ലാ തവണത്തെയും പോലെ ഈ തവണയും എന്‍റെ രണ്ടു കൂട്ടുകാര്‍ കൂടെയുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിട്ടു ഏകദേശം 3 വര്‍ഷം കഴിഞ്ഞു. പഠിക്കുമ്പോഴേ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മുന്ന് പേര്‍ക്കും പഠനം കഴിഞ്ഞു ഒരേ കമ്പനിയില്‍ ജോലി കിട്ടി. "വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ".
                       ഞങ്ങള്‍ മൂന്നുപേരും ഒരേ കാര്യത്തില്‍ തുല്യ ദു:ഖിതരായിരുന്നു. ഞങ്ങള്‍ക്ക് ഇത് വരെ ആരെയും പ്രേമിക്കാന്‍ കിട്ടിയിട്ടില്ല. one way (-->) അല്ലാട്ടോ ഉദേശിച്ചേ two way(<-->)നെ പറ്റിയ പറഞ്ഞത്. എല്ലാതവണ നാട്ടിലേക്കു പോകുമ്പോഴും വരുമ്പോഴും ട്രെയിനില്‍ വച്ച് "ആ കുട്ടിയെ" കണ്ടുമുട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കും. പക്ഷെ ഇത് വരെ ആരെയും അങ്ങനെ കണ്ടിട്ടില്ല. അങ്ങനെ പ്രതീക്ഷകളുമായി വീണ്ടും ഒരു ട്രെയിന്‍ യാത്ര.
                               പക്ഷെ ഈ തവണത്തെ യാത്രയില്‍ ഞങ്ങള്‍ ഒരേ compartment അല്ലായിരുന്നു. അവര്‍ രണ്ടുപേരും s3 യും ഞാന്‍ s10 ഉം . എല്ലാ തവണത്തെയും പോലെ ഈ തവണയും ഞങ്ങള്‍ നേരത്തെ എത്തി. ഞങ്ങള്‍ s3 കമ്പര്‍ത്മെന്റില്‍ ഒട്ടിച്ചിട്ടുള്ള passenger list നോക്കി. പതിവ്പോലെ ഇത്തവണയും ഞങ്ങള്‍ പ്രതീക്ഷിച്ച ആരുമില്ല( സ്വന്തം പേര് ഉണ്ടോ എന്ന് നോക്കുന്നലുപരിയായി ഞങ്ങള്‍ നോക്കിയത് അതായിരുന്നു). അവര് desp ആയി . പക്ഷെ അവരുടെ compartmentil അരുമില്ലന്നു കണ്ടപ്പോ ഞാന്‍ ഹാപ്പി ആയി. പക്ഷെ ഞാനത് പുറത്തു കാണിച്ചില്ല. അവരെ സമാധാനിപിച്ചു ടാറ്റാ ബൈ ബൈ പറഞ്ഞു ഞാന്‍ എന്‍റെ കമ്പര്‍ത്മെന്റിലേക്ക് നടന്നു. s3 ഇല്‍ ചെയ്താ അതെ പണി ഞാന്‍ S10 ഇലും ആവര്‍ത്തിച്ചു. പക്ഷെ അത്ഭുതമെന്നു പറയട്ടെ എന്‍റെ കൂപ്പയില്‍ ഒരു പെണ്‍കുട്ടി. പേര് "ദേവി" വയസ്സ് 24. ഞാന്‍ എന്തായാലും ഹാപ്പി ആയി . ബാക്കി ഉള്ളവരുടെ പേര് വായിച്ചിട്ട്  എത്   നാട്ടുകാരന്നെന്നു പോലും മനസിലായില്ല. ഒരാളെങ്കിലും ഉണ്ടായല്ലോ. വരാന്‍ പോകുന്ന കുട്ടിയെ പറ്റി ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി. 
                                   അങ്ങനെ ഞാന്‍ എന്‍റെ കൂപയിലേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ ഞാന്‍ desp ആയി. അവിടെ മുഴുവന്‍ വേറെ ഏതോ നാട്ടുകാര്‍. അവര്‍ സംസാരിക്കുന്നതു ഇംഗ്ലീഷ്, മലയാളo,തമിള്‍, ഹിന്ദി എന്നീ ഭാഷകളല്ല. മനുഷ്യന്മാര് ജനിക്കുന്നതിനു മുന്‍പുള്ള ഏതോ ഭാഷ ആണെന്ന് തോന്നു. ചിലപ്പോ, എനിക്ക് ഈ നാലു ഭാഷ അല്ലെ അറിയൂ അത് കൊണ്ട് തോന്നിയതുമാവാം . എന്തായാലും ട്രെയിന്‍ വിടാന്‍ ഇനിയും ടൈം ഉണ്ടല്ലോ. ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. അവള്‍ എന്തായാലും ഈ കൂട്ടത്തില്‍ ഇല്ല. വരാതിരിക്കില്ല.ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
                                    ട്രെയിന്‍ വിടാറായി . അവള്‍ ഇതുവരെ എത്തിയിട്ടില്ല. പരിചയമുള്ളവരെ പറ്റി പോലും എത്രയും ടെന്‍ഷന്‍ അടിച്ചിട്ടില്ല. കാരണം പ്രതീക്ഷയുടെ തുഞ്ചത്ത് കയറി നില്കുവാനല്ലോ. പക്ഷെ എന്‍റെ പ്രതീക്ഷ തെറ്റിയില്ല. ഓടിചിതച്ചു അവള്‍ എത്തി. ദേവി. എന്‍റെ മനസ്സില്‍ കണ്ട അതെ രൂപം. പാവം നല്ലവണ്ണം കിതക്കുന്നുണ്ടായിരുന്നു . അവള്‍ എന്‍റെ opposite ആയി ഇരുന്നു. എന്‍റെ മനസിലൂടെ ആഹ്ലാദ തിരമാലകള്‍ അലയടിച്ചു. അവള്‍ എന്‍റെ നേരെ നോക്കിയിരുന്നെങ്കില്‍ എന്ന് മനസ്സ് പറഞ്ഞു. എന്‍റെ ഉള്ളിലൂടെ വാരണം ആയിരവും, വിന്നൈതാണ്ടി വരുവായയും മാറി മാറി ഓടി. ഒരു guitar ഉണ്ടായിരുന്നെങ്കില്‍ ഒരു കലക്ക് കലക്കയിരുന്നു എന്ന് തോന്നി( ഉണ്ടായ മാത്രം പോരല്ലോ , വായിക്കാനും അറിയണ്ടേ എന്നോര്‍ത്ത് സ്വയം ആശ്വസിച്ചു).
                             ട്രെയിന്‍ യാത്ര തുടങ്ങിയിട്ട് കുറച്ചു നേരമായി. TTR വന്നു പോയി. അവള്‍ ചെവിയില്‍ headset വച്ച് ഇരിപ്പായി. കൂപ്പയിലനെങ്കില്‍ അന്യ ഭാഷകരുടെ ബഹളവും. എനിക്ക് നല്ലവണ്ണം ദേഷ്യം വന്നു. പക്ഷെ ഞാനത് കടിച്ചമര്‍ത്തി. കൂട്ടുകാര്‍ക്കു ഇവളെ പറ്റി മെസ്സേജ് അയചാലോന്നു ആലോചിച്ചു ( അവരെ ചുമ്മാ അസൂയ പെടുത്താന്‍) .പിന്നെ ആലോചിച്ചു, വേണ്ട, അവന്മാര് ചിലപ്പോ കുറ്റിം പറച്ചു ഇങ്ങു പോരും. മൊത്തം കൊളമാകും. അതുകൊണ്ട് മാത്രം മെസ്സേജ് അയക്കന്ടന്നു വച്ച്. കുറച്ചു കഴിഞ്ഞു അവള്‍ ഫുഡ് കഴിക്കാന്‍ തുടങ്ങി. ഞാനത് ഒരു കൊച്ചു കുട്ടിയെ പോലെ ഇങ്ങനെ നോക്കി നിന്ന്. ബാക്കി ഉള്ളവരും ഫുഡ് കഴിക്കാന്‍ തുടങ്ങി. ഉള്ളത് പറയാല്ലോ സ്വന്തം ഫുഡിന്റെ കാര്യം പോലും മറന്നു പോയി. ഫുഡ് കഴിഞ്ഞു അവളെന്റെ നേരെ ഒന്ന് നോക്കി. ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു. "മനസ്സില്‍ ലഡ്ഡു പൊട്ടി മോനെ". ഒന്നല്ലേ ഒരായിരം ലഡ്ഡു പൊട്ടി. ഇതിനയിരിക്കുമല്ലേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്നത്.
                                    അവള്‍ കൈ കഴുകാന്‍ പോയി.അപ്പോള്‍ മനസ്സില്‍ തോന്നി അവളുടെ സീറ്റില്‍ വിന്നൈതാണ്ടി വരുവായ സ്റ്റൈലില്‍ ഫ്രണ്ട് സ് എന്നെഴുതി ഫോണ്‍ നമ്പര്‍ വചാലോന്നു . പിന്നെ കരുതി അത് ബോര്‍ ആവുമെന്ന് . അവള്‍ കൈ കഴുകി വന്നു. അവളെ കണ്ടാലറിയാം ആളൊരു നല്ല പാട്ട് കാരിയും ഡാന്‍സ്സരുമാനെന്നു  . ഇത് രണ്ടുമാണല്ലോ ഭാവി വധുവിനു ഉണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുനത്(ചുമ്മാ). എനിക്കവളോട് സംസാരിക്കാന്‍ അതിയായ ആഗ്രഹം തോന്നി. രണ്ടുംകല്‍പിച്ചു ഞാന്‍ ചോദിച്ചു, " എന്താണ് പേര്?" (പേര് എനിക്ക് അറിയാം എന്നുളത് വേറെ കാര്യം). അവള്‍ പറഞ്ഞു " ദേ ദേ .......................വീ വീ ". പവനായി ശവമായി. എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി, തേങ്ങാക്കുല . ഞാന്‍ desp ആയി. അവള്‍ക് വിക്ക് ഉണ്ടെന്നു അപോഴാണ് എനിക്ക് മനസിലായത്. പക്ഷെ പേടിച്ചിട്ടാണോ വിക്ക് വന്നത്. ഞാന്‍ മനസിലോര്‍ത്തു. പക്ഷെ എന്തിനാ എന്നോട് സംസാരിക്കാന്‍ പേടിക്കുന്നെ. ഞാനൊരു പാവമല്ലേ ( എല്ലാവര്ക്കും അവരോരെ പറ്റി തോന്നുന്ന വികാരം). ഞാന്‍ വീണ്ടും ചോദിച്ചു " എവിടാ നാട്?" . അവളുടെ മുഖത്തേക്ക് തന്നെ ഞാന്‍ നോക്കി നിന്ന്. അവള്‍ പറഞ്ഞു "പാല....". ഞാന്‍ മനസുകൊണ്ട് സന്തോഷിച്ചു. "പാലയിലനല്ലേ ഞാന്‍ ചോദിച്ചു . അവള്‍ പറഞ്ഞു അല്ല പാല..ക്കാടാണ് . ഞാന്‍   വീണ്ടും desp ആയി. എനിക്ക് മനസിലായി ഇനി ഇവളോട് എന്തെങ്കിലും ചോദിച്ചു മനസിലാക്കണമെങ്കില്‍ നേരം വെളുക്കും. ഞാന്‍ വേറൊന്നും ചോദിച്ചില്ല.
                           എല്ലാവരും ഉറങ്ങാന്‍ കിടന്നു. എനിക്കനെങ്ങി ഉറങ്ങാന്‍ പറ്റുന്നില്ല. അവളുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല. പാട്ടുപാടാന്‍ പട്ടില്ലെന്നല്ലേ ഉള്ളു, സാരമില്ല. അപ്പോഴാണ് ഞാനൊരു കാര്യമോര്‍ത്തത് , ഞാന്‍ ഒന്നും കഴിച്ചില്ലല്ലോ. കഴിക്കാത്ത കാര്യം ഓര്‍ത്തപ്പോ തന്നെ വിശപ്പ് തുടങ്ങി. സമയം രാത്രി പന്ത്രണ്ടു, ഇനി എവിടുന്നു ഫുഡ് കിട്ടാന്‍. ഇനി അല്പം മ്യൂസിക് കേള്കമെന്നു കരുതി. ഞാന്‍ headset വച്ച് പട്ടു കേള്‍ക്കാന്‍ തുടങ്ങി( വിശപ്പ് മാറാന്‍ ഒരു വഴിയുമില്ല). കുറച്ചു കഴിഞ്ഞു ചെവി വേദനിക്കാന്‍ തുടങ്ങി.Headset ഊരി കളഞ്ഞു loudspeakeril പട്ടു. " അന്തി പൊന്‍ വെട്ടാന്‍ കടലില്‍ മെല്ലെ താഴുമ്പോള്‍" , എം.ജി.ശ്രീകുമാര്‍ പാടി തകര്‍ക്കുകയാണ് .    പക്ഷെ അവിടെ അന്തി പൊന്‍ വെട്ടമല്ല താനേ ,ട്യൂബ് ലൈറ്റ് ഉയരുവാന് ചെയ്തത്. നോക്കിയപ്പോ ദെ നില്കുന്നു അന്യ ഭാഷകരുടെ കൂടെ ഉള്ള അമ്മച്ചി. എന്നെ നോക്കി അവര് എന്തൊക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ലെങ്കിലും അവര് പറഞ്ഞത് ചീത്ത ആണെന്ന് അവരുടെ facial expressions നിന്ന് മനസ്സിലായി . പാട്ടിന്റെ volume കൂടി പോയെന്നു അപോ എനിക്ക് മനസിലായി. അമ്മച്ചിയോട് ഒരു സോറി പറയണമെന്നുണ്ടായിരുന്നു. ഇനി സോറി അവരുടെ ഭാഷയില്‍ ചീത്ത വല്ലതുമാനെങ്കി അതിനുള്ള ചീത്ത വേറെ കേള്‍ക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു " ലേലൂ അല്ലൂ ലേലൂ അല്ലൂ ലേലൂ അല്ലൂ ". എന്താണെന്നറിയില്ല പിന്നിട് എനിക്ക് പെട്ടെന്ന് ഉറക്കം വന്നു(വിശപ്പും പോയി). ആ കുട്ടിടെ മുന്‍പില്‍ ഫുള്‍ image പോയി. രാവിലെ എഴുനെട്ടപ്പോ ഞാന്‍ ആദ്യം നോക്കിയത് ആ കുട്ടിയെ ആയിരുന്നു. പക്ഷെ അവള്‍ പാലക്കാട് ഇറങ്ങിയല്ലോ. ശെടാ , കൂടുതലൊന്നു അറിയാന്‍ പറ്റിയില്ല, ഇനി എന്ന് കാണും അങ്ങനുള്ള ചിന്തകളുമായി ഞാന്‍ വീട്ടിലേക്കു പോയി.
                              പക്ഷെ കഥ ഇവിടം കൊണ്ട് അവസാനിച്ചില്ല . ഞാന്‍ ആ കുട്ടിയെ വീണ്ടും കണ്ടുമുട്ടി, കുറെ നാളുകള്‍ക് ശേഷം വീണ്ടുമൊരു ട്രെയിന്‍ യാത്രയില്‍. അവളുടെ കൂടെ ഒരു ചെരുക്കനുമുണ്ടായിരുന്നു. അവള്‍ അവനോടു ഡാമിലെ വെള്ളം തുറന്നു വിട്ടതുപോലെ സംസാരിക്കുന്നു. വിക്ക് പോയിട്ട് "വി" പോലുമില്ല. എനിക്ക് ആദ്യം ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. പിന്നിട് എനിക്ക് ഒരു കാര്യം മനസ്സിലായി പെണ്‍ ബുദ്ധി പിന്‍ ബുദ്ധി അല്ല . പൂവാലന്മാരെ നേരിടേണ്ടത് എങ്ങനെന്നു ഇപോഴത്തെ പെണ്‍കുട്ടികള്‍ക് നന്നായി അറിയാം (ചുമ്മാ) എന്നോര്‍ത്ത് ഞാന്‍ സ്വയം ആശ്വസിച്ചു.
                                                                                                                         എന്ന് സ്വന്തം 
                                                                                                                                        ദിവിന്‍